ഓപ്പറേഷന്‍ ഡി-ഡാഡ്; 775 കുട്ടികളെ ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചു

പൊലീസ് ആരംഭിച്ച ഓപ്പറേഷന്‍ ഡി-ഡാഡിന് മികച്ച പുരോഗതി. 775 കുട്ടികളെയാണ് ഇതുവരെ ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിച്ചത്. കുട്ടികളെ മൊബൈല്‍, ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട്് കേരള പൊലീസ് ആരംഭിച്ചതായിരുന്നു ഓപ്പറേഷന്‍ ഡി-ഡാഡ്.

2023 ജനുവരിയിലാണ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പദ്ധതി ആരംഭിച്ചത്. കേരള പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. 1739 പേരില്‍ 775 കുട്ടികള്‍ക്ക് പൂര്‍ണമായും ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് മോചനം നല്‍കാന്‍ സാധിച്ചു. പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമായവരാണ് ഇവരില്‍ കൂടുതലും

മനശാസ്ത്ര വിദഗ്ധര്‍ തയാറാക്കിയ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് ഡിജിറ്റല്‍ അഡിക്ഷന്റെ തോത് കണ്ടെത്തുക. പിന്നിട് തെറാപിയും, കൗണ്‍സിലിങ്ങും നല്‍കിയാണ് കുട്ടികളെ ഇന്റര്‍നെറ്റ് അഡിക്ഷനില്‍ നിന്നും മോചിപ്പിക്കുന്നത്. കുട്ടികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഡിജിറ്റല്‍ ഡി അഡിക്ഷന്‍ വഴി പരിഹാരം കാണുന്നുണ്ട്.

webdesk18:
whatsapp
line