X
    Categories: CultureViews

ഓപറേഷന്‍ ക്ലീന്‍ മണി രണ്ടാം ഘട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള ‘ഓപറേഷന്‍ ക്ലീന്‍ മണി’യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ വന്‍തുകകള്‍ നിക്ഷേപിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത 60,000 പേരാണ് ഇത്തവണ അന്വേഷണ പരിധിയിലുള്ളത്. 2016 നവംബര്‍ 9-നും ഈ വര്‍ഷം ഫെബ്രുവരി 28-നുമിടയില്‍ 9,334 കോടിയുടെ ഉറവിടം വെളിപ്പെടുത്താത്ത പണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആദായ നികുതിവകുപ്പിന്റെ കണക്ക്.

500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചിരുന്ന സമയത്ത് 60,000-ലധികം പേര്‍ അസ്വാഭാവികമായ പണ ഇടപാടുകളും വസ്തു വില്‍പ്പനയും നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഈ വര്‍ഷം ജനുവരി 31-നാരംഭിച്ച ഒന്നാം ഘട്ട ഓപറേഷനില്‍ 17.92 ലക്ഷം പേരിലാണ് അന്വേഷണം നടത്തിയത്. ഇതില്‍ 9.48 ലക്ഷം പേര്‍ പ്രതികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: