X

ഓപ്പറേഷന്‍ അജയ്: ഇസ്രായേലില്‍ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി

ഇസ്രാഈലില്‍നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് രാവിലെയോടെ ഡല്‍ഹിയിലെത്തി.
ആദ്യ സംഘത്തില്‍ 11 മലയാളികളുമുണ്ട്.ആകെ 220 ഇന്ത്യക്കാരാണ് ഉള്ളത്. ഇസ്രാഈലിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ അജയ് പദ്ധതിയുടെ ഭാഗമായാണിത്.കൂടുതലും വിദ്യാര്‍ത്ഥികളാണ്.

അതേസമയം ഇതുവരെ രണ്ടായിരത്തിലധികം പേര്‍ ഇസ്രാഈലില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ചെന്നാണ് സൂചന. ഇസ്രാഈലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി ഷീജയുമായി സമ്പര്‍ക്കത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തിരിച്ചെത്തുന്ന മലയാളികള്‍ക്ക് സഹായം നല്‍കുന്നതിനായി ഡല്‍ഹിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍ നമ്പര്‍: 011 23747079.

webdesk11: