X

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു; ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനം. ഈ മാസം 14ന് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കും.
10, 11, 12, ക്ലാസുകളും കോളജുകളും ഈ മാസം ഏഴിന് തുറക്കും. കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജനുവരിയില്‍ സ്‌കൂളുകള്‍ അടച്ചത്.

ഞായറാഴ്ചകളിലെ നിയന്ത്രണം തുടരും.  ഞായറാഴ്ച 20 പേര്‍ക്ക് മാത്രമാണ് ആരാധന അനുമതി. ഇത്തവണ ആറ്റുകാല്‍ പൊങ്കാല വീടുകളുടെ പരിസരത്ത് വച്ച് നടത്താനും യോഗത്തില്‍ തീരുമാനമായി. അതേസമയം, കൊല്ലം ജില്ല മാത്രമാണ് കൊവിഡ് രൂക്ഷമായ സി കാറ്റഗറിയിലുള്ളത്.

Test User: