ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിലെ പള്ളി പ്രാര്‍ത്ഥനക്കായി തുറന്നുകൊടുക്കാത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം. തിങ്കളാഴ്ചക്ക് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന മത സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മര്‍ക്കസും പള്ളിയും അടക്കം പൂട്ടി സീല്‍ ചെയ്ത്.
പിന്നീട് പൊലീസ് അനുമതിയോടെ മുന്‍കൂട്ടി നിശ്ചയിച്ച ഏതാനും ആളുകള്‍ക്ക് മാത്രം പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് ഇതുവരേയും പള്ളിയില്‍ പ്രവേശിക്കാനോ നിസ്‌കരിക്കാനോ അനുമതി ലഭിച്ചിരുന്നില്ല. നിസാമുദ്ദീന്‍ മര്‍ക്കസിലെ സമ്മേളനം കോവിഡ് വ്യാപന കാരണമായിട്ടില്ലെന്ന് സുപ്രീംകോടതി വരെ പരാമര്‍ശിച്ചിട്ടും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രാര്‍ത്ഥനക്ക് അനുമതി നല്‍കുന്നത് കേന്ദ്രം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങളാണ് കേന്ദ്രം ഇതിനു പ്രധാനമായും ആയുധമാക്കിയത്.