ദോഹ: എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി പെട്രോളിയം കയറ്റുമതി രാജ്യസംഘടന (ഒപെക്). അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പിടിച്ചുനിര്‍ത്താന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യമാണ് ഒപെക് നിരാകരിച്ചത്. ഉല്‍പാദന നിയന്ത്രണം പൂര്‍ണമായും പാലിക്കാന്‍ അല്‍ജീരിയയില്‍ ഒപെകും സംഘടനയില്‍ ഇല്ലാത്ത റഷ്യയും ചേര്‍ന്നുള്ള യോഗം തീരുമാനിച്ചിട്ടുണ്ട്.
ആഗസ്തില്‍ ഓയില്‍ ഉല്‍പാദനം പ്രതിദിനം ആറു ലക്ഷം ബാരല്‍ കുറക്കാന്‍ ഒപെക് തീരുമാനിച്ചിരുന്നു. ഇതു ലക്ഷ്യമിട്ടതിനേക്കാള്‍ 27 ശതമാനം അധികമായതിനാല്‍ നിയന്ത്രണ കരാര്‍ പാലിച്ചു തന്നെ ഉല്‍പാദനം വര്‍ധിപ്പിക്കാനും ഒപെക് രാജ്യങ്ങള്‍ക്കു സാധിക്കുമെന്നാണ് വിവരം. ഈ മാസം ബ്രെന്റ് ക്രൂഡ് ഓയിലിന്റഎ വില ബാരലിന് 80 ഡോളര്‍ കടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്തുവന്നത്.