പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന വിമര്‍ശനത്തിന് മറുപടി പ്രിയങ്ക പറഞ്ഞു. എന്ത് വികസനമാണ് ബി.ജെ.പി അമേഠിയില്‍ കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ടുവന്നതെന്നും പ്രിയങ്ക ചോദ്യം ഉന്നയിച്ചു.
ബി.ജെ.പിക്ക് ഗുണകരമായ ഏകപക്ഷീയമായ വികസനം മാത്രമേ നടന്നിട്ടുള്ളു എന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പി കൊവിഡിന്റെ ആദ്യ തരംഗത്തില്‍ എന്താണ് ചെയ്തതെന്നും ഓക്‌സിജന്‍ സിലണ്ടറുകള്‍ ജനങ്ങള്‍ക്ക് കിട്ടാത്തതിന് പാര്‍ട്ടി ഉത്തരവാദികളാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ വില വര്‍ധന മൂലം ബുദ്ധിമുട്ടിലാണെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു.
അതേസമയം, അടുത്ത വര്‍ഷം ജനുവരിയില്‍ യു.പി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്‍ വാഗ്ദാനങ്ങളുമായാണ് പ്രിയങ്ക സജീവമായിരിക്കുന്നത്. കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ എല്ലാ ചെറുകിട വ്യവസായികളുടെയും കര്‍ഷകരുടെയും വായ്പകള്‍ എഴുതിത്തള്ളുമെന്ന് പ്രിയങ്ക പറഞ്ഞു. കൊവിഡ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കുടുംത്തിന് 25000 രൂപ കൊടുക്കുമെന്നും 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ സജ്ജമാക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.