X

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കി

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി.കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു ജോലി നഷ്ടമായത്‌.11 വർഷമായുയി ഇവർ ഇവിടെ താത്കാലിക ജീവനക്കാരിയാണ്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അഭിപ്രായം ആരാഞ്ഞ ചാനലിനോട് ചാണ്ടി ഉമ്മന് അനുകൂലമായി അഭിപ്രായം പറഞ്ഞതിനാണ് ജോലി പോയതെന്നാണ് ഇവർ പറയുന്നത്.തന്റെ മകൻ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്‌തുവെന്നും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്.

ഇത് ചാനൽ സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നുവെന്ന് സതിയമ്മ പറഞ്ഞു.ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലുള്ള ഈ മൃഗാശുപത്രിയിൽ സ്വീപ്പറായി ജോലിചെയ്യുന്ന ഇവർക്ക് 8000 രൂപയാണ് പ്രതിമാസ വേതനം.അതേസമയം, കുടുംബശ്രീയിൽ നിന്നാണു സതിയമ്മയെ ജോലിക്കെടുത്തതെന്നും ഇവരുടെ ഊഴം കഴിഞ്ഞതിനാലാണു പിരിച്ചുവിട്ടതെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം.

webdesk15: