X

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളില്ലാതെ; കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ. ഉമ്മന്‍ചാണ്ടി തന്നെ തന്റെ സംസ്‌കാരത്തെ സംബന്ധിച്ച് കൃത്യമായ കാര്യങ്ങള്‍ കുടുംബത്തെ അറിയിച്ചിരുന്നു. ഇത് മാനിച്ചാണ് മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഭാര്യ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചത്.

അതേസമയം ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന നിലപാട് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

നാളെ വൈകിട്ട് മൂന്നര മണിക്കാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പ്രത്യേകം ഒരുക്കിയ കബറടത്തില്‍ അദ്ദേഹത്തെ അടക്കം ചെയ്യുക.

webdesk11: