X

ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സക്കായി ഇന്ന് ബെംഗളുരുവിലേക്ക്

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇന്ന് വിദഗ്ധ ചികിത്സ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട തുടര്‍ചികിത്സക്കായാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉമ്മന്‍ചാണ്ടിയെ മാറ്റുന്നത്. ന്യുമോണിയ ഭേദമായെന്നും ഇനി തുടര്‍ചികിത്സയാകാമെന്നും നിംസ് അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈ സാദചര്യത്തിലാണ് ബംഗളുരുവിലേക്ക് പോകുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേണുഗോപാല്‍ ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ തുടര്‍ ചികിത്സയുടെ മുഴുവന്‍ ചെലവും കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കും. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് നിന്ന് എ.ഐ.സി.സി സജ്ജമാക്കിയ ചാര്‍ട്ടേഡ് വിമാനത്തിലാകും ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുക എന്നാണ് വിവരം. അതേസമയം ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളാണ് നടക്കുന്നതെന്നും രേഖകള്‍ വരെ ഇതിനായി കെട്ടിച്ചമച്ചെന്നും മകന്‍ ചാണ്ടിഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം താന്‍ വൈകാതെ വെളിപ്പെടുത്തണമെന്നും ചാണ്ടിഉമ്മന്‍ വ്യക്തമാക്കി.

 

webdesk11: