X

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. എച്ച്.സി.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെ പുറത്തുപോകാന്‍ ആശുപത്രി അധികൃതര്‍ അനുമതി നല്‍കി. ഇതോടെ നഗരത്തില്‍ എ.ഐ.സി.സി ഒരുക്കിയ താമസസ്ഥലത്ത് പകല്‍ സമയം കുടുംബത്തോടൊപ്പം ഉമ്മന്‍ ചാണ്ടി ചെലവഴിച്ചു.

വൈകീട്ട് ആശുപത്രിയില്‍ തിരിച്ചെത്തി. ഇമ്യൂണോ തെറപ്പിയാണ് ചികിത്സ. മൂന്നു ദിവസംമുമ്പ് ആദ്യ ഡോസ് മരുന്ന് നല്‍കിയിരുന്നു. ഇതിനിടെ ഫിസിയോതെറപ്പിയും ന്യൂട്രീഷ്യന്റെ നിര്‍ദേശപ്രകാരമുള്ള ഭക്ഷണക്രമവും തുടരേണ്ടതുണ്ട്. രണ്ടാഴ്ചക്കുശേഷം രണ്ടാം ഡോസ് മരുന്ന് നല്‍കും.

ഉമ്മന്‍ ചാണ്ടി സന്തോഷമായാണ് ഇരിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ എച്ച്.സി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തിന് ജര്‍മനിയില്‍ നടന്ന ചികിത്സയുടെ തുടര്‍ചികിത്സയാണ് ബംഗളൂരുവില്‍ നല്‍കുന്നത്.

webdesk14: