കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കും. പാര്‍ട്ടി പ്രസിഡണ്ടിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സാന്നിദ്ധ്യമുണ്ടാകും. തന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ രണ്ട് തവണ മാത്രമേ കേരളത്തിന് പുറത്ത് ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ടി വന്നിട്ടുള്ളൂ. അത് രണ്ടും ആന്ധ്രാപ്രദേശിലായിരുന്നു. 1988ലും 89ലുമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മേഖലയിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണ് രാഹുല്‍ ഗാന്ധി നടപ്പിലാക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.