X

ആന്ധ്രയില്‍ ലീഗ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടു

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആന്ധ്രപ്രദേശ് സംസ്ഥാന നേതാക്കള്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തെിപ്പെടുത്തുന്ന പുതിയ ദൗത്യവുമായി എത്തിയ ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിക്കാനും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനുമാണ് ലീഗ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ 26 നിയമസഭാ മണ്ഡലങ്ങളും 5 ലോക്‌സഭ മണ്ഡലങ്ങളും പാര്‍ട്ടിക്ക് അനുവദിച്ചു തരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ആന്ധ്രപ്രദേശ് സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ അഹമ്മദ് സംഘത്തിന് നേതൃത്വം നല്‍കി.

chandrika: