X
    Categories: CultureNewsViews

കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിന്റെ തെളിവ്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ കോ-ലീ-ബി സഖ്യം ആരോപിക്കുന്നത് പരാജയം സമ്മതിക്കുന്നതിന്റെ തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം. ഒന്നാം യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്കൊപ്പം വോട്ടു ചെയ്തവരാണ് സി.പി.എമ്മെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: