മതേതര വോട്ടുകള്‍ കൊണ്ട് ജയിച്ചാല്‍ മതിയെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. മതത്തിന്റെ പ്ലസുള്ള വോട്ടുകള്‍ വേണ്ടെന്നും ഞങ്ങള്‍ക്ക് വേണ്ടത് മതേതരത്വത്തിന്റെ പ്ലസാണെന്നും അദ്ദേഹം പറഞ്ഞു.
‘ഈ നാടിന്റെ ഐക്യത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നവരും മതേതരത്വവും രാജ്യത്തിന്റെ ജനാധിപത്യ ബോധവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണെന്ന് അകത്തും പുറത്തും കരുതുന്നവരുടെ വോട്ട് കൊണ്ട് ഈ തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മതത്തിന്റെ ഒരു പ്ലസും ഞങ്ങള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല’. അദ്ദേഹം വ്യക്തമാക്കി.
കെ.കെ ശൈലജയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇത്തരം ഒരു വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചത് തരം താഴ്ന്ന നടപടിയാണെന്നും, താനാണ് യഥാര്‍ത്ഥത്തില്‍ നിയമനടപടി സ്വീകരിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.