വാര്‍ഡുകളില്‍ രോഗിക്കൊപ്പം ഇനിമുതല്‍ ഒരു കൂട്ടിരിപ്പുകാരനേ പാടുള്ളൂവെന്ന് മന്ത്രി വീണാ ജോര്‍ജ്. അത്യാഹിതവിഭാഗത്തില്‍ രണ്ടുപേരെ അനുവദിക്കും. മെഡിക്കല്‍ കോളജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പാക്കും. രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ ബ്രീഫിങ് റൂം ഉറപ്പാക്കും. അലാറം സമ്പ്രദായം നടപ്പാക്കും. ചീഫ് സെക്യൂരിറ്റി ഓഫിസറുടെ നമ്പര്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നല്‍കും.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. എല്ലാ മെഡിക്കല്‍ കോളജിലും വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.