തിരുവനന്തപുരം: വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡുകള്‍ക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി.
നിയമസഭയില്‍ കെ. പി.എ മജീദിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംശയാസ്പ്രദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന് യൂണിഫോമിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. ഹോം ഗാര്‍ഡുകള്‍ക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ല. ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.