യു.എ.ഇയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ മാറ്റം വരുത്തി. ആഴ്ചയില്‍ ഇനി നാലര ദിവസം മാത്രമാണ് പ്രവര്‍ത്തിദിവസം. പ്രഖ്യാപനം ഇന്നാണ് പുറത്തുവന്നത്. 2022 ജനുവരി മുതല്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.
ഇനിമുതല്‍ രാജ്യത്ത് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മുതലായിരിക്കും വാരാന്ത്യം ആരംഭിക്കുക. വെള്ളിയാഴ്ച ഉച്ച മുതല്‍ ശനി, ഞായര്‍ ദിവസങ്ങളും ഇനി യു.എ.ഇയില്‍ അവധി ദിവസങ്ങളായിരിക്കും.
ഇതോടെ ലോകശരാശരിയേക്കാള്‍ കുറഞ്ഞ ദേശീയ പ്രവര്‍ത്തിദിവസം നടപ്പില്‍ വരുത്തുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറി. സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരുടെ പ്രവര്‍ത്തി സമയം ദിവസേന എട്ടര മണിക്കൂറാണ്. രാവിലെ 7:30ന് തുടങ്ങി വൈകീട്ട് 3:30ന് അവസാനിക്കുന്ന രീതിയിലാണ് ഇത്. വെള്ളിയാഴ്ചകളില്‍ പ്രവര്‍ത്തിസമയം ഇനിമുതല്‍ 4:30 മണിക്കൂറായിരിക്കും .