കവളപ്പാറ ദുരന്തബാധിതർക്ക് സർക്കാർ നൽകിയത് 32 വീടുകൾ മാത്രം. 124 കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് സന്നദ്ധ സംഘടനകളാണ്.
നാല് വർഷത്തിന് ശേഷം ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തുടർന്നാണ് സർക്കാർ ഇത് നടപ്പാക്കിയത്. ബാക്കി 124 കുടുംബങ്ങൾക്ക് സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ചേർന്നാണ് വീടൊരുക്കി കൊടുത്തത്.
ഉരുൾപൊട്ടി കൃഷി നശിച്ച നൂറുകണക്കിന് കർഷകർക്ക് ഇതുവരെ ഒരു സഹായവും കിട്ടിയിട്ടുമില്ല. 156 കുടുംബങ്ങളെ ആറ് മാസം കൊണ്ട് പുനരധിവസിപ്പിക്കും എന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ, ആ വാഗ്ദാനം വെറും ജലരേഖയായി.