ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി പൊള്ളും .സ്ലീപ്പര്‍ ക്ലാസിന് 15ഉം എസിക്ക് 30ഉം രൂപയാണ് പുതിയ സര്‍വീസ് ചാര്‍ജ് 2016 ല്‍ ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോട്ട് നിരോധനം പിന്‍വലിച്ചതിന് പിന്നാലെ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ സാമ്പത്തുക രംഗത്തെ മാന്ദ്യമാണ് പുതിയ തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
നിലവില്‍ റെയില്‍വേക്ക് ഉണ്ടായിട്ടുള്ള നഷ്ടം സര്‍വീസ് ചാര്‍ജ് തിരികെ കൊണ്ട് വരുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ഉറപ്പാണ്.