ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, മറ്റ് മുന്‍നിര ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഉത്സവ വില്‍പ്പനയുടെ ആദ്യ ആഴ്ചയില്‍ വിറ്റഴിച്ചത് 35,400 കോടി രൂപയുടെ ഉത്പന്നങ്ങള്‍. ഒക്ടോബര്‍ 15 നും നവംബര്‍ 15 നും ഇടയില്‍ 47,900 കോടി രൂപയുടെ വില്‍പ്പനയുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ പ്രവചനം.
ഇതിന്റെ 75 ശതമാനം, അല്ലെങ്കില്‍ ഏകദേശം 35,400 കോടി രൂപയുടെ കച്ചവടം ഒക്ടോബര്‍ 15 നും 21 നും ഇടയില്‍ ആദ്യ ആഴ്ചയില്‍ തന്നെ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 5.5 മുതല്‍ 6 കോടി ഉപഭോക്താക്കള്‍ വരെ ഈ വില്‍പ്പനയുടെ ഭാഗമാകുമെന്നാണ് ഫോറസ്റ്റര്‍ പ്രവചനം. ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരുടെ ലാഭം ഗണ്യമായി വര്‍ധിക്കുന്നതോടെ ഉത്സവ സീസണില്‍ 34 ശതമാനം വളര്‍ച്ച നേടുമെന്നും പ്രവചനമുണ്ട്.
ഉത്സവ സീസണില്‍ വാങ്ങുന്ന ഏറ്റവും ജനപ്രിയ ഇനങ്ങള്‍ സ്മാര്‍ട് ഫോണുകള്‍ തന്നെയാണ്. ഫോണ്‍ വില്‍പ്പന മൊത്തം ചെലവിന്റെ 34 ശതമാനം വരും. ഇതോടൊപ്പം തന്നെ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സും കംപ്യൂട്ടറുകളും 17 ശതമാനവും ഫാഷന്‍ 16 ശതമാനവും വീട്ടുപകരണങ്ങള്‍ 14 ശതമാനവും ഹോംവെയറിനൊപ്പം ഫര്‍ണിച്ചര്‍, പലചരക്ക് 6 ശതമാനം വീതവും വാങ്ങുന്നുണ്ട്. എല്ലാ നഗരങ്ങളില്‍ നിന്നുമുള്ള സാന്നിധ്യം ഏകദേശം 40 ശതമാനം ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.