X
    Categories: tech

ഓണ്‍ലൈന്‍ വില്‍പനാഘോഷം തട്ടിപ്പോ? ; വിപണി വൃത്തങ്ങള്‍ പറയുന്നതിങ്ങനെ

ഓണ്‍ലൈന്‍ വില്‍പനാഘോഷമായ ബ്ലാക് ഫ്രൈഡെയില്‍ വില്‍ക്കപ്പെടുന്ന പല സാധനങ്ങള്‍ക്കും അതിലും വില താഴ്ത്തി അതിനു മുന്‍പോ ശേഷമോ വില്‍ക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ബ്ലാക് ഫ്രൈഡേയില്‍ വില്‍ക്കുന്ന 10 ഉല്‍പ്പന്നങ്ങളില്‍ ഒന്‍പതും ഏതാണ്ട് ഒരേ വിലയ്ക്ക് അല്ലെങ്കില്‍ വിലകുറഞ്ഞ വിലയ്ക്ക് നേരത്തെ തന്നെ ലഭ്യമാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാധനങ്ങള്‍ വാങ്ങുന്നവര്‍ ഒരു അന്വേഷണം നടത്തുന്നത് നല്ലതാണെന്നാണ് മിക്കവരും പറയുന്നത്. ആമസോണ്‍, ആര്‍ഗോസ്, ജോണ്‍ ലൂയിസ് എന്നിവയുള്‍പ്പെടെയുള്ള ചില്ലറ വ്യാപാരികള്‍ സീസണല്‍ ഷോപ്പിങ് ഇവന്റുകളില്‍ മാത്രമല്ല, വര്‍ഷം മുഴുവനും ഇതിലും നല്ല ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപതില്‍ ഒരു പ്രൊഡക്ട് എന്ന അനുപാതത്തില്‍ മാത്രമാണ് ബ്ലാക് ഫ്രൈഡേ ഡീലുകളില്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത് എന്നാണ് ഒരു കമ്പനി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇത് ബ്ലാക് ഫ്രൈഡേ വില്‍പന മേളകള്‍ വെറും ബഹളം മാത്രമാണെന്നാണ് കാണിച്ചു തരുന്നതെന്ന റിപ്പോര്‍ട്ട് ഇത്തരം മറ്റു വിപണന മേളകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

കഴിഞ്ഞ വര്‍ഷം ബ്ലാക് ഫ്രൈഡേയ്ക്ക് വില കുറച്ചു വില്‍ക്കപ്പെട്ട സാധനങ്ങള്‍ക്ക് ബ്ലാക് ഫ്രൈഡെക്കു മുന്‍പും അതു കഴിഞ്ഞും വന്ന വില വ്യതിയാനം പഠിച്ച ശേഷം തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്ലാക് ഫ്രൈഡേ വില്‍പന മേള വളര്‍ന്ന് ഇപ്പോള്‍ രണ്ടാഴ്ചത്തെ ഉത്സവമായി തീര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.

പല പ്രൊഡക്ടുകള്‍ക്കും വര്‍ഷം മുഴുവന്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ബ്ലാക് ഫ്രൈഡേ വില്‍പന മേളയില്‍ എന്തെങ്കിലും സവിശേഷ കിഴിവ് ലഭിക്കുന്നുണ്ടോ എന്ന സന്ദേഹം വാങ്ങലുകാരെ പിടികൂടി തുടങ്ങിയിരിക്കുകയാണ്. മേളയില്‍ പ്രൊഡക്ടുകള്‍ വാങ്ങുന്നതുകൊണ്ട് ഗുണമുണ്ടാകാം. എന്നാല്‍ പരസ്യം കണ്ടു ചാടിവീഴുകയും വേണ്ട. ഇത്തരം മേളകള്‍ മൊത്തം ഓളമുണ്ടാക്കുകയാണ് ചെയ്യുന്നത്. അല്ലാതെ വലിയ ഡിസ്‌കൗണ്ട് ഒന്നും നല്‍കുന്നില്ല എന്നാണ് കണ്ടെത്തല്‍.

Test User: