X

കരസേനയില്‍ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം: കരസേനയില്‍ അഗ്‌നിവീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ മാര്‍ച്ച് 15 വരെ നടക്കും. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്‌നിവീര്‍ ക്ലാര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ വിവരങ്ങള്‍ www.joinindian army.nic.in എന്ന വെബ്‌സൈറ്റില്‍ .

webdesk11: