X
    Categories: tech

ഡിജിറ്റല്‍ പണമിടപാടിന് പുതിയ പരിഷ്‌കാരം; ഇനി ഒടിപി വേണ്ടിവരില്ല

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും മറ്റും ഉപയോക്താക്കളെ തിരിച്ചറിയാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് അഥവാ ഒടിപി സംവിധാനത്തിന് വിരാമമാകുന്നു. പാസ്‌വേഡ് വരാന്‍ കാത്തുനില്‍ക്കുന്നത് ചിലരിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ആ പ്രശ്‌മൊക്കെ ഒറ്റയടിക്കു മാറ്റിക്കളയാനാണ് റിലയന്‍സ് ജിയോ, ഭാര്‍തി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ ഇനി ശ്രമിക്കുക.

വ്യക്തിയെ തിരിച്ചറിയാന്‍ മൊബൈല്‍ നമ്പര്‍ മാത്രം മതി എന്ന രീതിയില്‍ കൊണ്ടുചെന്ന് എത്തിക്കാനാണ് അവരുടെ ഉദ്ദേശം. നിലവില്‍ ഉപയോക്താവ് മൊബൈല്‍ നമ്പര്‍ ഒരു ആപ്പിനോ, വെബ്‌സൈറ്റിനോ നല്‍കിയശേഷം നാലു മുതല്‍ ആറു വരെ അക്കങ്ങളുള്ള ഒടിപി തങ്ങളുടെ ഫോണിലെത്താന്‍ കാത്തുനില്‍ക്കണം. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമെ ഇടപാട് പൂര്‍ത്തിയാക്കാനാകൂ. ചില സന്ദര്‍ഭങ്ങളില്‍ നമ്പര്‍ എത്താന്‍ വൈകിയേക്കാം. അപ്പോള്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള പരമാവധി സമയം കഴിഞ്ഞു പോകാം. ഇതോടെ അടുത്തതായി എന്തു ചെയ്യണമെന്ന ചിന്തിയലേക്ക് ഉപയോക്താവ് പോകും. ചിലപ്പോള്‍ ഇടപാട് ഇടയ്ക്കു വച്ചു നിലയ്ക്കുകയും ചെയ്യാം. ഇങ്ങനെ ഒടിപി വരാന്‍ വൈകുന്നതും വരാതിരിക്കുന്നതുമെല്ലാം എല്ലാ പ്രായത്തിലുള്ള ആള്‍ക്കാരിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആശങ്കയുണ്ടാക്കുന്നു എന്നു പറയുന്നു.

ഇതിനു പകരമായി ഇനി ഒരു വ്യക്തിക്ക് ഒരു മൊബൈല്‍ ഐഡന്റിറ്റി നല്‍കാന്‍ ഒരുങ്ങുകയാണ് ടെലികോം കമ്പനികള്‍. ഇതിലൂടെ സുരക്ഷിതമായ പണമിടപാടും മറ്റും ഒറ്റയടിയ്ക്ക് നടത്താന്‍ സാധിച്ചേക്കുമെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.

Test User: