X

ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു. കുതിരപ്പന്തയവും ചൂതാട്ടകേന്ദ്രങ്ങളും ജി.എസ്.ടിയുടെ പരിധിയില്‍ വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെയും മന്ത്രിമാരുടെയും നിര്‍ദേശം കണക്കിലെടുത്താണ് കൗണ്‍സില്‍ നികുതി ചുമത്താന്‍ തീരുമാനം എടുത്തത്.

പന്തയങ്ങളുടെ മൂല്യം, ഗെയിമുകളുടെ വരുമാനം, പ്ലാറ്റ് ഫോമുകളില്‍ ഈടാക്കുന്ന തുക എന്നിവയുടെ 28 ശതമാനം കണക്കിലെടുത്താണ് നികുതി ഈടാക്കുന്നത്. കാന്‍സര്‍ അപൂര്‍വരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നുകളെ ലെവിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.

webdesk11: