നാഗ്പുര്‍: മകന്‍ പിതാവിന്റെ ഫോണില്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതോടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒമ്പതുലക്ഷം നഷ്ടമായതായി പരാതി. നാഗ്പുരില്‍ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം.
നാഗ്പുര്‍ കൊറാഡിയില്‍ താമസിക്കുന്ന അശോക് മാന്‍വാടെയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
15കാരനായ മകന്‍ അശോകിന്റെ ഫോണ്‍ എടുത്ത് കളിക്കുകയായിരുന്നു. ഈ സമയം ഡിജിറ്റല്‍ പേയ്‌മെന്റ്് കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍നിന്നാണെന്ന് പരിചയപ്പെടുത്തി അജ്ഞാതന്‍ വിളിച്ചു. അശോകിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് അക്കൗണ്ടിന്റെ ക്രഡിറ്റ് പരിധി ഉയര്‍ത്തിയതായും അതിനാല്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും അജ്ഞാതന്‍ 15കാരന് നിര്‍ദേശം നല്‍കി.
കുട്ടി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അശോകിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 8.95 ലക്ഷം നഷ്ടമാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐ.ടി വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.