X

നിങ്ങളുടെ ഫോണിലേക്ക് ഇങ്ങനെ ഒരു മെസേജ് വന്നിരുന്നോ?; സൂക്ഷിക്കുക, തട്ടിപ്പാണ്

ഓണ്‍ലൈനിലൂടെ നടക്കുന്ന നിരവധി തട്ടിപ്പുകള്‍ ദിനംപ്രതി കാണാറുണ്ട്. തട്ടിപ്പുകാരുടെ ഇഷ്ട ബ്രാന്റുകളിലൊന്നാണ് പേടിഎം. പേടിഎമ്മിന്റെ പേരില്‍ വ്യാജ മെസേജുകളും തട്ടിപ്പ് വെബ്‌പേജുകളും പ്രചരിക്കുന്നുന്നുണ്ട്. ഇത് സംബന്ധിച്ച് കേരളാ പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പേടിഎമ്മിന്റേതെന്ന പേരില്‍ ഒരു എസ്എംഎസ് പ്രചരിക്കുന്നുണ്ട്. 3500 രൂപ പേടിഎം ഈ നമ്പറിലേക്ക് അയച്ചിട്ടുണ്ടെന്നും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫ്രീയായി കിട്ടുന്ന തുക സ്വന്തമാക്കാമെന്നുമാണ് മെസേജിന്റെ ചുരുക്കം. രാജസ്ഥാനില്‍ നിന്നാണ് ഈ മെസേജുകള്‍ വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വിവിധ നമ്പറുകളില്‍ നിന്നാണ് മെസേജുകള്‍ വരുന്നത്.

പേടിഎമ്മിന്റെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പുതിയ തട്ടിപ്പ് പേടിഎം ഫ്രീയായി 3500 അക്കൗണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞാണ്. 9037XXXX00, received payment of Rs 3500.00 by PAYTM.

എസ്എംഎസിലുള്ള ലിങ്കില്‍ പ്രവേശിച്ചാല്‍ പ്രത്യക്ഷത്തില്‍ പേടിഎം വെബ്‌സൈറ്റില്‍ എത്തിയതു പോലെയായിരിക്കാം തോന്നുക. 3500 ലഭിക്കാന്‍ വേണ്ടി ഉപയോക്താവിന്റെ വിവരങ്ങളെല്ലാം ഇവിടെ നല്‍കേണ്ടിവരും. ഇതെല്ലാം ഭാവിയില്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണെന്നാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Test User: