X

ഓണ്‍ലൈന്‍ തട്ടിപ്പ്: ആറുമാസത്തിനിടെ നഷ്ടമായത് 617. 59 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് 617. 59 കോടി രൂപ. 2023 ഡിസംബര്‍ മുതല്‍ 2024 മേയ് വരെയുള്ള കണക്കാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. സംസ്ഥാനത്ത് പ്രതിമാസം പതിനഞ്ച് കോടിയോളം രൂപയാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നതെന്നും നജീബ് കാന്തപുരം, എന്‍.ഷംസുദ്ദീന്‍, യു.എ ലത്തീഫ്, എ.കെ.എം അഷ്‌റഫ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

ഇതില്‍ 9.67 കോടി രൂപ തിരിച്ചുപിടിക്കാനായിട്ടുണ്ട്. 2023 ഡിസംബറില്‍ 54.31 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍ 73.41 ലക്ഷം രൂപ തിരിച്ചുപിടിക്കാനായി. 2024 ജനുവരിയില്‍ 32.84 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍ 84.57 ലക്ഷം രൂപ തിരിച്ചുപിടിച്ചു. ഫെബ്രുവരിയില്‍ 126.86 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍ 1,87 കോടി രൂപ തിരിച്ചുപിടിയ്ക്കാനായി. മാര്‍ച്ചില്‍ 86.11 കോടി രൂപ നഷ്ടപ്പെടുകയും 1.65 കോടി രൂപ തിരിച്ചുപിടിച്ചു. ഏപ്രിലില്‍ 136.28 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍ 3.30 കോടി തിരിച്ചുപിടിച്ചു. മേയില്‍ 181.17 കോടി രൂപ നഷ്ടപ്പെടുകയും 1.25 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകളെ സംബന്ധിച്ച് വിവരം നല്‍കാന്‍ കേരള പൊലീസിന്റെ 9497980900 എന്ന വാട്‌സ് ആപ് നമ്പറും 1930 എന്ന ടോള്‍ഫ്രീ നമ്പറും ലഭ്യമാണ്. മയക്കുമരുന്ന് കേസുകളില്‍ ആവര്‍ത്തിച്ചു ഏര്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷംവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി എം.ബി രാഷേജ് മറുപടി നല്‍കി. സ്‌കൂള്‍ പരിസരങ്ങള്‍ ലഹരി വില്‍പ്പന തടയാന്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പുകള്‍ പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിന് നിര്‍ദശം നല്‍കിയി്ട്ടുണ്ട്.

webdesk13: