X

അയോധ്യ ക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കേ, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രം തുറക്കുന്നത് അവസരമാക്കി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഭക്തരെ കബളിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ഓണ്‍ലൈന്‍ ആപ്പ് വഴി ക്ഷേത്രത്തില്‍ വിഐപി പ്രവേശനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പാണ് നടക്കുന്നത്. ഇതിനായി ‘രാമജന്മഭൂമി ഗൃഹ് സമ്പര്‍ക്ക് അഭിയാന്‍’ എന്ന പേരില്‍ വ്യാജ ഓണ്‍ലൈന്‍ ആപ്പ് വികസിപ്പിച്ചാണ് തട്ടിപ്പ്. ഭക്തരെ കബളിപ്പിച്ച് പണം തട്ടാന്‍ വേണ്ടി വികസിപ്പിച്ചതെന്ന് കരുതുന്ന ആപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് ഇത്തരത്തില്‍ ഒരു ആപ്പ് അവതരിപ്പിച്ചിട്ടില്ലെന്നും ബിലാസ്പൂര്‍ പൊലീസ് വ്യക്തമാക്കി. അതിനാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും ബിലാസ്പൂര്‍ എസ്പി അറിയിച്ചു. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ ലക്ഷ്യമിട്ടാകാം ഈ ആപ്പ്. ഇത്തരത്തില്‍ സംശയം തോന്നുന്ന സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

webdesk14: