കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസ അവകാശസംരക്ഷണം ഉറപ്പ് വരുത്തണമെന്ന ഹര്‍ജിയില്‍ 14 ദിവസത്തിനകം മറുപടി ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് ഹൈകോടതി നിര്‍ദേശം.ശാസ്ത്രസാഹിത്യ പരിഷത്തിന്റെത് ഉള്‍പ്പെടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കൃത്യമായ പഠനങ്ങള്‍ പുറത്ത് വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറിന്റെ നിരുത്തരവാദിത്വ സമീപനത്തിനെതിരെ ആണ് കോടതി ഉത്തരവ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍21, 21എ കൂടാതെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും വിദ്യാര്‍ത്ഥികളുടെ അവകാശം ഉറപ്പു വരുത്തണമെന്നാണ് ഹര്‍ജിയുടെ ആവശ്യം.
ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ അതല്ലെങ്കില്‍ അഞ്ചു വയസ്സു മുതല്‍ 14 വയസു വരെയുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ആണെന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി സര്‍ക്കാറിനോട് മറുപടി ആവശ്യപ്പെട്ടത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഇടപെടലുകള്‍ അപര്യാപ്തമാണെന്നും വിവിധ ഏജന്‍സികളും സന്നദ്ധസംഘടനകളും സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ രണ്ടാം വര്‍ഷത്തിലും ഏകദേശം ഏഴ് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്താണെന്നതടക്കം വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ട ഗൗരവകരമായ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രീ എഡ്യൂക്കേഷന്‍ സൗകര്യം ഒരുക്കുന്നതിനായി ‘സ്റ്റുഡന്റ്‌സ് ഡാറ്റ’ പാക്കേജുകള്‍ ആരംഭിക്കുക, ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് സൗകര്യങ്ങള്‍ എത്തിക്കുക മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രതിസന്ധി നേരിടുന്ന മേഖലകളില്‍ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉറപ്പ് വരുത്തി സൗജന്യവും നിര്‍ബന്ധിതവുമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട അവകാശത്തിന്നാണ് നിയപോരാട്ടം.
കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആണ് കേസിലെ എതിര്‍കക്ഷികള്‍. നിയമപോരാട്ടത്തിന് അഡ്വക്കറ്റ് മുഹമ്മദ് ഷാഫി, അനസ് ഷംനാദ് എന്നിവര്‍ കോടതിയില്‍ ഹാജരായി. നിയമ പോരാട്ടത്തിന്ന് കൂടെ നിന്ന സഹപ്രവര്‍ത്തകന്‍ കൂടിയായ അഡ്വക്കേറ്റ് ജാസിമിന്റെ പിന്തുണ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണ്.
ഇനിയുള്ള നാളുകളിലും വിദ്യാര്‍ത്ഥികളുടെ അവകാശ സംരക്ഷണ പോരാട്ടത്തിന് സഹപ്രവര്‍ത്തകര്‍ കൂടെ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു