ഉള്ളി വില കുത്തനെ കുറഞ്ഞതില്‍ പ്രതിഷേധിച്ച് ഒന്നര ഏക്കര്‍ പാടത്തിന് തീ ഇട്ട് കര്‍ഷകന്‍. കിലോക്ക് രണ്ട് രൂപ മുതല്‍ 4 രൂപ വരെയായി ഉള്ളിവല ഇടിഞ്ഞതോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ ഉള്ള കൃഷ്ണ ഡോഗ്രെ എന്ന കര്‍ഷകന്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഇത്തരത്തില്‍ വിലയിടിവിന് കാരണമെന്നും അദ്ദേഹം പറയുന്നു. നാലുമാസം കൊണ്ട് ഒന്നര ലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷിയിറക്കിയത്. എന്നാല്‍ അവസാനം കയ്യില്‍ കിട്ടുന്നത് 25000 രൂപയില്‍ താഴെ മാത്രമാണ്.
ഉള്ളിപ്പാടം കത്തിക്കുന്നത് കാണാന്‍ വരണമെന്ന് ക്ഷണിച്ച് മുഖ്യമന്ത്രിക്ക് ചോരകൊണ്ട് കത്ത് അയച്ചതായും അദ്ദേഹം പറയുന്നു.