സംസ്ഥാനത്ത് പലചരക്ക് സാധനങ്ങള്‍ക്ക് പൊള്ളുന്ന വില. 40 രൂപയായിരുന്ന ഉള്ളിക്ക് വില 80 രൂപയായി. വെളുത്തുള്ളിക്ക് 35 രൂപയാണ്. ചെറുപയറിന് 140 രൂപയും ഉഴുന്നിന് 127 രൂപയുമാണ് നിലവിലെ വില. വെള്ള കടലയുടെ വില 155 രൂപയിലേക്കെത്തി. ജീരകത്തിന് കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്. വറ്റല്‍മുളകിന്റെ വില കുതിച്ച് 270 രൂപയിലെത്തി.
അടുക്കള ബജറ്റ് തകര്‍ത്ത് സാധനങ്ങളുടെ വില കുതിക്കുമ്പോള്‍ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്. സാധനങ്ങളുടെ വില കൂട്ടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും കൂടുമോ എന്ന ആശങ്കയിലാണ് ജനം.