X
    Categories: indiaNews

പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്ന് സവാള വില

തിരുവനന്തപുരം: പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്ന സവാള വില. ദിനംപ്രതി അഞ്ചുരൂപാ വീതമാണ് വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ് കൃഷി നശിക്കാനും വില കൂടാനും കാരണമായത്.

ഈമാസം ആദ്യം കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപാ നല്‍കി വാങ്ങിയിരുന്ന സവാളയാണ് ഇന്ന് ഇരട്ടി വിലയ്ക്കാണ് വാങ്ങുന്നത്. ഇനിയും വില വര്‍ധിക്കുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്. അവിടെ പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചു.

പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് ഇവിടെയെത്താന്‍ അടുത്ത മാര്‍ച്ച് മാസമെങ്കിലും ആകും. നിലവില്‍ ലഭിക്കുന്ന സവാളയ്ക്ക് ഗുണനിലവാരവും കുറവാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സവാള വില പുതിയ റെക്കോര്‍ഡിലെത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷ അവസാനവും സവാള വില ഇരുന്നൂറിനോട് അടുത്തിരുന്നു.

Test User: