കോവിഡ് ഒമിക്രോൺ ഉപവകഭേദമായ എക്‌സ്‌ബിബി 1.16 ഏറ്റവും കൂടുതൽ വ്യാപിക്കുന്നത് ഇന്ത്യയിലാണെന്നും ജാഗ്രത വേണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നിലവിൽ 22 രാജ്യത്ത് ഈ ഉപവകഭേദമുണ്ട്. കൂടുതല്‍ രോഗവ്യാപനം ഇന്ത്യയിലാണ്. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി പറഞ്ഞു.
ഫെബ്രുവരിയിൽ പുണെയിലാണ് എക്‌സ്‌ബിബി 1.16 വകഭേദം ആദ്യമായി കണ്ടെത്തിയത്. 48 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, ജലദോഷം, വയറുവേദന എന്നിവയാണ് ലക്ഷണം. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.രാജ്യത്ത് ഒറ്റദിവസം പുതുതായി 3016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.