X
    Categories: GULFNews

വണ്‍ ബില്യണ്‍ മീല്‍സ്: ഡോ. ഷംഷീര്‍ ഒരു കോടി ദിര്‍ഹം നല്‍കും

അബുദാബി: റമദാനില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുസ്ഥിര ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള യുഎഇ പദ്ധതിക്ക് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി ദിര്‍ഹം (22 കോടി രൂപ) സംഭാവന നല്‍കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ ഭാഗഭാഗക്കാവുകയാണ് ബുര്‍ജീല്‍ ഹോല്‍ഡിംഗ്‌സ് ചെയ്യുന്നതെന്ന് ഡോ. ഷംഷീര്‍ വ്യക്തമാക്കി.

പദ്ധതിക്കായി അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ഡോ. ഷംഷീര്‍ ഒരു കോടി ദിര്‍ഹം ലഭ്യമാക്കുക. ലോകമെമ്പാടും എംബിആര്‍ജിഐ നടപ്പിലാക്കുന്ന ജീവകാരുണ്യ, മാനുഷിക പദ്ധതികള്‍ക്കായി സംഭാവന ഉപയോഗപ്പെടുത്തും. മാനുഷിക സഹായവും ആശ്വാസവും, ആരോഗ്യ സംരക്ഷണവും രോഗനിയന്ത്രണവും, വിദ്യാഭ്യാസവും വിജ്ഞാനവും പ്രചരിപ്പിക്കല്‍, നൂതനാശയങ്ങള്‍, സംരംഭകത്വവും കമ്മ്യൂണിറ്റികളെ ശാക്തീകരിക്കലും എന്നീ മേഖലകളിലൂന്നിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ് കാമ്പയിന്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ തുടര്‍ച്ചയാണ്. 50 രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞവര്‍ഷം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കിയത്. ലോകമെമ്പാടുമുള്ള നിരാലംബര്‍ക്കും പോഷകാഹാരക്കുറവുള്ളവര്‍ക്കും ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് മുന്‍വര്‍ഷങ്ങളിലും ഡോ.ഷംഷീര്‍ സജീവ പിന്തുണ നല്‍കിയിരുന്നു.

webdesk15: