X

ദാകര്‍ റാലി ഒരാഴ്ച്ച പിന്നിട്ടു;സഊദി മരുഭൂമിയെ മറികടക്കാന്‍ മലയാളിയും

അഷ്റഫ് വേങ്ങാട്ട്

റിയാദ്: 44 മത് ദാകര്‍ റാലി സഊദിയുടെ മരുഭൂമികള്‍ താണ്ടി ആറാം ഘട്ടത്തില്‍. പുതുവത്സര ദിനമായ ശനിയാഴ്ച്ച ജിദ്ദയില്‍ നിന്ന് തുടങ്ങിയ ദാക്കര്‍ റാലി ആറാം ഘട്ടം വരെ പൂര്‍ത്തിയാക്കി റിയാദിലെത്തി. 14 ദിവസം നീണ്ടു നില്‍ക്കുന്ന റാലി ഈ മാസം 15 ന് ജിദ്ദയില്‍ തന്നെ സമാപിക്കും . റാലിയില്‍ ഇന്ത്യയില്‍ ഇന്ന് ഇത്തവണ രണ്ട് പേര്‍ പങ്കെടുക്കുന്നതില്‍ മലയാളിയായ ഹാരിത് നോഹയുമുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ വാടാനംകുര്‍ശിക്കടുത്ത കണയം സ്വദേശിയാണ് ഹാരിത്. മുംബൈ സ്വദേശിയായ ആശിഷ്റാവുവാണ് മറ്റൊരു ഇന്ത്യക്കാരന്‍.

മൂന്നാം തവണയാണ് ദാകര്‍ റാലിക്ക് സഊദി ആതിഥ്യം വഹിക്കുന്നത്. സഊദി സ്പോര്‍ട്‌സ് മന്ത്രാലയമാണ് റാലിയുടെ സംഘാടകര്‍. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര മത്സരം സഊദി ഓട്ടോമൊബൈല്‍ കമ്പനിയുടെയും ദാകര്‍ റാലി അസോസിയേഷന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പന്ത്രണ്ട് ഘട്ടങ്ങളായി സഊദിയുടെ പത്ത് നഗരങ്ങളുടെ പരിധിയില്‍ പെടുന്ന 8375 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മരുഭൂമിയിലൂടെയാണ് റാലിയുടെ യാത്ര.

ആറ് വിഭാഗങ്ങളിലായി നടക്കുന്ന ദാക്കര്‍ റാലിയില്‍ 68 രാജ്യങ്ങളില്‍ നിന്ന് 578 വാഹനങ്ങളിലായി 1065 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ വര്‍ഷം ദാകര്‍ റാലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് പോര്‍ച്ചുഗീസ് ബൈക്കോട്ടക്കാരന്‍ പൗലോ ഗോണ്‍സാല്‍വസ് മരിച്ചിരുന്നു . ഒമ്പതിനായിരം കിലോമീറ്ററില്‍ പകുതിയിലധികം ദൂരം പിന്നിട്ടപ്പോഴാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്. രണ്ടാം ദാക്കറില്‍ ഇന്ത്യന്‍ ബൈക്ക് റേസിങ് താരമായ സി എസ് സന്തോഷിന് നാലാം സ്റ്റേജില്‍ വെച്ച് ഗുരുതരമായ പരിക്കേറ്റിരുന്നു.

 

Test User: