ലണ്ടൻ: ഭൂമിയിലെ മൂന്നിലൊന്ന് വൃക്ഷങ്ങൾ വംശനാശ ഭീഷണി നേരിടുന്നതായി പഠന റിപ്പോർട്ട്. നൂറുകണക്കിന് മരങ്ങൾ തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിജിസിഐ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.17,500 വൃക്ഷ വർഗ്ഗങ്ങൾ ഉന്മൂലന ഭീഷണി നേരിടുന്നുണ്ട്. 440 വർഗ്ഗങ്ങൾ പൂർണമായും നശിക്കുകയാണ്. ഇവയുടെ ഏതാനും സാമ്പിളുകൾ മാത്രമാണ് അവശേഷിക്കുന്നത്.
പക്ഷികൾ ഉരഗങ്ങൾ സസ്തനികൾ ഉപയജീവികൾ തുടങ്ങി ജീവ വർഗ്ഗങ്ങളേക്കാൾ ഇരട്ടി വൃക്ഷ വർഗ്ഗങ്ങൾ വംശനാശഭീഷണി നേരിടുന്നുണ്ട്. ലോകവ്യാപകമായി മരങ്ങളെ സംരക്ഷിക്കേണ്ടത് ആവശ്യകതയിലേക്കാണ് റിപ്പോർട്ട് വെളിച്ചം വീശുന്നത് എന്ന് സമിതി സെക്രട്ടറി ജനറൽ പോൾ പറഞ്ഞു.
തെക്കുകിഴക്കനേഷ്യയിലെ മഴക്കാടുകളിൽ കാണുന്ന വൃക്ഷ വർഗ്ഗങ്ങൾ ആണ് പ്രധാനമായും വംശനാശഭീഷണി നേരിടുന്നത്. ഓക്ക് മാപ്പിൽ, കരിന്തളി മരങ്ങളും അപകട മുഖത്താണ്. ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലും ആഗോളതാപനത്തിനെതിരെ ആയ പോരാട്ടത്തിനും മരങ്ങൾക്കു വലിയ പങ്കുണ്ട്. ഒരു വർഗ്ഗത്തിന്റെ നാശം മറ്റു മരങ്ങളെയും ബാധിക്കും.