X

വിഴിഞ്ഞത്ത് മദ്യപാനത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; മംഗലപുരത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു

വിഴിഞ്ഞം ഉച്ചക്കടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ  ഒരാള്‍ കുത്തേറ്റ് മരിച്ചു. പയറ്റുവിളയില്‍ നിന്നുള്ള സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുത്തേറ്റത്. പിന്നാലെ ഇന്ന് രാവിലെ മരണപ്പെട്ടു. സജികുമാറും സുഹൃത്തും രാത്രി മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. കുത്തേറ്റ സജികുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലിസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, മംഗലപുരത്ത് വച്ച് നടന്ന  ഗുണ്ടകളുടെ അക്രമത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. മുണ്ടയ്ക്കല്‍ പണിക്കന്‍ വിളയില്‍ നിന്നുള്ള സുധി(30) കിച്ചു(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ മംഗലപുരം പൊലിസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Test User: