X
    Categories: tech

60 സെക്കന്‍ഡില്‍ 103 കോടിയുടെ കച്ചവടം; റെക്കോര്‍ഡ് നേട്ടവുമായി വണ്‍പ്ലസ്

റെക്കോര്‍ഡ് നേട്ടവുമായി ചൈനീസ് കമ്പനിയായ വണ്‍പ്ലസ്. ഏറ്റവും പുതിയ മുന്‍നിര സ്മാര്‍ട് ഫോണായ വണ്‍പ്ലസ് 8 ടി അടുത്തിടെയാണ് പുറത്തിറക്കിയത്. എന്നാല്‍, ഈ ഫോണ്‍ വഴി കമ്പനിക്കുണ്ടായിരിക്കുന്നത് റെക്കോര്‍ഡ് നേട്ടമാണ്. വില്‍പ്പനയുടെ ആദ്യ മിനിറ്റില്‍ തന്നെ വണ്‍പ്ലസ് സ്വന്തം നാടായ ചൈനയില്‍ റെക്കോര്‍ഡ് തുകയാണ് നേടിയത്.

വണ്‍പ്ലസില്‍ നിന്നുള്ള ഏറ്റവും പുതിയ മുന്‍നിര സ്മാര്‍ട് ഫോണ്‍ ഈ ആഴ്ച ഒക്ടോബര്‍ 19 ന് ചൈനയിലാണ് ആദ്യമായി വില്‍പ്പനയ്‌ക്കെത്തിയത്. ആദ്യ 60 സെക്കന്‍ഡില്‍ തന്നെ 100 ദശലക്ഷം യുവാന്‍ (ഏകദേശം 103 കോടി രൂപ) വിലമതിക്കുന്ന വണ്‍പ്ലസ് 8 ടി വിറ്റതായി വെയ്‌ബോയിലൂടെ കമ്പനി തന്നെയാണ് വെളിപ്പെടുത്തിയത്. ഇത് വെറും അറുപത് സെക്കന്‍ഡിനുള്ളില്‍ ഒരു ഫോണ്‍ കമ്പനി നേടുന്ന ഏറ്റവും വലിയ തുക കൂടിയാണ്. തൊട്ടടുത്ത 10 മിനിറ്റിനുള്ളില്‍ ഇത് ഏകദേശം 200 ദശലക്ഷം യുവാന്‍ (ഏകദേശം 213 കോടി രൂപ) ആയി ഉയര്‍ന്നുവെന്നും വണ്‍പ്ലസിന്റെ കുറിപ്പിലുണ്ട്.

വണ്‍പ്ലസ് 8 ടി രണ്ട് വേരിയന്റുകളിലാണ് വില്‍ക്കുന്നത് ഒരു 8 ജിബി റാമും 128 ജിബി സ്‌റ്റോറേജും മറ്റൊന്ന് 12 ജിബി റാമും 256 ജിബി സ്‌റ്റോറേജും. 8 ജിബി റാം വേരിയന്റിന് 3,399 യുവാന്‍, 12 ജിബി റാം വേരിയന്റിന് 3,999 യുവാന്‍ വിലയുണ്ട്. അതായത് വില്‍പ്പനയുടെ ആദ്യ മിനിറ്റില്‍ തന്നെ വണ്‍പ്ലസ് 8 ടി യുടെ 30,000 യൂണിറ്റുകള്‍ വിറ്റുപോയി. അടുത്ത 10 മിനിറ്റിനുള്ളില്‍ ഈ എണ്ണം 90,000 യൂണിറ്റായി ഉയര്‍ന്നു.

Test User: