മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ ജയ്ശ്രീറാം മുഴക്കിക്കൊണ്ട് നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വലത് സംഘടനയിലുള്ള ആളാണ് വെടിവെച്ചതെന്നാണ് റിപ്പോര്‍ട്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥരീകരിച്ചിട്ടില്ല.
മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. രാംപാല്‍ എന്ന ജയിലില്‍ കഴിയുന്ന ആള്‍ദൈവത്തിന്റെ അനുയായികള്‍ നടത്തിയ വിവാഹ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.
ഹരിയാന സ്വദേശിയായ രാംപാല്‍ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
17 മിനിറ്റ് മാത്രമുള്ള രാമെയ്‌നി എന്ന പേരില്‍ നടക്കുന്ന വ്യത്യസ്തമായ വിവാഹ ചടങ്ങാണ് നടന്നതെന്ന് അനുയായികള്‍ വ്യക്തമാക്കി.
വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ഉന്നയിച്ചായിരുന്നു ആക്രമണം നടന്നത്.
വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ മൂന്നുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ടെന്നും പൊലിസ് അറിയ്യിച്ചു.