ഏകവ്യക്തി നിയമത്തിനെതിരേ കെപിസിസിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് അഞ്ചിന് കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30ന് ബഹുസ്വരതാ സംഗമം എന്ന പേരില്‍ ജനസദസ്സ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.ജൂലൈ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമുന്നത നേതാക്കള്‍,ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ, സാംസ്‌കാരിക,സാമൂഹ്യ, മത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏകവ്യക്തി നിയമം: കെപിസിസി ജനസദസ്സ് ആഗസ്റ്റ് അഞ്ചിന്
Related Post