കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയോടെ കൈ നരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സുരക്ഷാ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ അടിയന്തര യോഗം ചേരുന്നു . ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷയില്ലാ എന്ന് കാണിച്ച് മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരു പെണ്‍കുട്ടിയുടെ അമ്മ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതും യോഗത്തില്‍ ചര്‍ച്ചയാവും.
അതേസമയം ചില്‍ഡ്രന്‍ ഹോമില്‍ സുരക്ഷ ഇല്ലെന്നും മാനസികസമ്മര്‍ദ്ദം ഉണ്ടെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.