അമേരിക്കയിലെ കോളേജ് പിള്ളേര്‍ തുടങ്ങിയ ഒരു കിറുക്കിന്റെ ഇരകളാണ് ലോകത്തെ നാലിലൊന്ന് ജനങ്ങളും ഇന്ന്. ഫെയ്‌സ്ബുക്ക് എന്നാണ് ആ കിറുക്കിന്റെ പേര്. ഫെയ്‌സ്ബുക്കിനെ ഒരു രാജ്യമായി പരിഗണിച്ചാല്‍ അവിടുത്തെ പൊരന്മാരുടെ എണ്ണം ജനസംഖ്യയില്‍ മുന്നിലുള്ള ലോകത്തെ ഏതു രാജ്യത്തേക്കാളും അധികം വരും അത്. രണ്ട് ബില്യണ്‍ ആളുകളാണ് സ്ഥിരമായി ഫെയ്‌സ്ബുക്ക് ഉഫഭോക്താക്കളായി ഇപ്പോള്‍ ഉണ്ട്.
ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യ വ്യക്തമാക്കിയത്. ‘നിങ്ങളോടൊപ്പമുള്ള യാത്രയിലെ വലിയ അംഗീകാരമാണിത്’ അദ്ദേഹം കുറിച്ചു.
ലോകത്തെ മൊത്തം ജനസംഖ്യയായ 7.5 ബില്യണിന്റെ നാലിലൊന്ന് വരും ഇത്. ഏഴില്‍ ആറ് ഉപഭൂഖണ്ഡക്കാരും ഫെയ്‌സ്ബുക്കില്‍ ഉള്ളവരാണ് എന്നും വ്യാഖ്യാനിക്കാം. ഒരു മാസത്തിനിടെ മൊബൈല്‍ വഴിയോ വെബ്‌സറ്റ് വഴിയോ മെസ്സെഞ്ചര്‍ വഴിയോ ഫെയ്‌സ്ബുക്കില്‍ പ്രവേശിച്ചവരുടെ മാത്രം കണക്കാണിത്. ഫെസ്ബുക്കിന്റെ തന്നെ മറ്റു അപ്ലിക്കേഷനുകളായ ഇന്‍സ്റ്റാഗ്രാമിലെയോ, വാട്ടസപ്പിലെയോ ഉപഭോക്താക്കളെ ഇതില്‍ പരിഗണിച്ചിട്ടില്ല.
മറ്റു സാമുഹ്യമാധ്യമങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഫെയ്‌സ്ബുക്ക്. ട്വിറ്റര്‍ ഉപഭോക്താക്കളുടെ എണ്ണം 328 മില്യാനാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2004 ല്‍ തന്റെ റൂം മേറ്റുകള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയതായിരുന്നു ഫെയ്‌സ്ബുക്ക്.