X

വിരമിക്കാന്‍ ഒരു മാസം, സര്‍ക്കാര്‍ ചെലവില്‍ ജയില്‍ പരിഷ്‌കരണം പഠിക്കാന്‍ ജയില്‍ മേധാവി വിദേശത്തേക്ക്

വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ജയില്‍മേധാവി സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. ഡിജിപി സുധീഷ് കുമാറിനാണ് കാനഡയും അമേരിക്കയും അടക്കം രണ്ടാഴ്ചത്തെ ടൂറിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

അമേരിക്കയിലും കാനഡയിലുമുഉള്ള ജയില്‍ സംവിധാനങ്ങളെക്കുറിച്ച് പഠിക്കലാണ് യാത്രയുടെ ലക്ഷ്യം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക വഴി നാട്ടിലെ ജയില്‍ സംവിധാനങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവരണം എന്നൊക്കെയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങള്‍.

എന്നാല്‍ ചുമതലപ്പെട്ട സുരേഷ് കുമാര്‍ അടുത്ത മാസം 30ന് വിരമിക്കും. രണ്ടു വര്‍ഷമെങ്കിലും സര്‍വീസ് ബാക്കിയുള്ളവരെ മാത്രമേ ഇത്തരം പരിശീലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും അയയ്ക്കാവൂ എന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശം. ഇതെല്ലാം കാറ്റില്‍പറത്തിയാണ് നിലവില്‍ ജയില്‍ ഡിജിപി യാത്ര പോകുന്നത്.

വിരമിക്കാന്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന് യാത്രയ്ക്ക് അയക്കുന്നതില്‍ എന്ത് ഗുണമാണ് എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സര്‍ക്കാറുകളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ നടത്തുന്ന സ്ഥാപനമായ പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ എന്ന സ്ഥാപനമാണ് യാത്രയുടെ ചെലവ് വഹിക്കുന്നത്.

Test User: