X

ഒരു ലക്ഷം മദ്രസകള്‍ ആധുനിക വല്‍കരിക്കും: നഖ്‌വി

 

മുസ്ലിം സമുദായത്തിന്റെ ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്താനായി രാജ്യത്തെ ഒരു ലക്ഷം മദ്രസകളെ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഉന്നത നിലവാരത്തിലെത്തിക്കുന്ന് കേന്ദ്രമ ന്യുനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഗാസിയാബാദില്‍ തഅ്‌ലീമെ തര്‍ബിയ എന്ന വിദ്യാഭ്യാസ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രി-ടി (ടീച്ചേര്‍സ്, ടിഫിന്‍, ടോയ്‌ലറ്റ്) ഫോര്‍മുലയാണ് ഇവിടെ പ്രയോഗിക്കാന്‍ പോകുന്നത്. അദ്ധ്യാപകര്‍, ഭക്ഷണം, ശോചാലയം എന്നിവയായിരിക്കും പ്രാഥമിക ഘട്ടത്തില്‍ ഉറപ്പു വരുത്തുക.

കാല്‍ ലക്ഷം മദ്‌റസകളെ പദ്ധകി നടത്തിപ്പിനായി ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ 12000 മദ്രസകള്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ്.

2018 ല്‍ 100 നവോദയ വിദ്യാലയങ്ങളും ഉത്തര്‍പ്രദേശില്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറായിരിക്കും ഇതിനാവശ്യമായ സ്ഥലം വിട്ടു കൊടുക്കുക.

chandrika: