X

ലൈസന്‍സില്ലാതെ പടക്കം വിറ്റാല്‍ തടവും ലക്ഷം ദിര്‍ഹം പിഴയും

അബുദാബി: യുഎഇയില്‍ ലൈസന്‍സില്ലാതെ വ്യാപാരം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ്
ലൈസന്‍സില്ലാതെ പടക്കം ഇറക്കുമതികയറ്റുമതി ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍ സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണം നടത്തുന്നത്.

ഗള്‍ഫ് നാടുകളില്‍ പടക്കം വ്യാപകമായി ഇല്ലെങ്കിലും അപൂര്‍വ്വം ചിലയിടങ്ങളില്‍ ചിലര്‍ അനധികൃതമായി പടക്കം വില്‍പ്പന നടത്തുകയും കുട്ടികള്‍ വാങ്ങിക്കുകയും ചെയ്യുന്നുണ്ടായിരുന്നത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

2019 ലെ ഫെഡറല്‍ നിയമം 17 ലെ ആര്‍ട്ടിക്കിള്‍ 54 അനുസരിച്ച് പടക്കങ്ങള്‍ ആയുധങ്ങള്‍, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കള്‍, സൈനിക സാമഗ്രികള്‍, അപകടകരമായ വസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

webdesk14: