ഫരീദ്‌കോട്ട്: പഞ്ചാബിലെ കോത്കാപുരയില്‍ വിവാഹ സല്‍ക്കാരത്തില്‍ രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. 16 വയസുകാരനായ ലോവ്പ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അങ്കുഷ് എന്നയാളുടെ നേതൃത്വത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ ഗുര്‍ലാല്‍ സിങ് എന്നയാളുടെ നേതൃത്വത്തിലെത്തിയവര്‍ ചോദ്യം ചെയ്തത് വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. അങ്കുശും ഗുരുലാല്‍ സിങ്ങും തമ്മില്‍ നേരത്തെ ശത്രുതയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.