വയനാട്: വയനാട് ചേകാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് എത്തിയ പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്. വൈകീട്ട് നാലുമണിയോടെ കാട്ടിലൂടെയുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. സതീശനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പാതിരി കുടിയാന്‍ മലയിലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങുവാന്‍ കാട്ടിലൂടെ വരും വഴി ആണ് ആക്രമണം. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.