ഉത്തര കൊറിയയില്‍ ആധുനിക അടിമകള്‍ വ്യാപകമാവുന്നതായി ടൈം പുറത്തുവിട്ട് റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര കണക്കനുസരിച്ച് 40.3 മില്യണ്‍ ജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആധുനിക അടിമത്വത്തിനു വേധയരാവുന്നുണ്ട്. ഇതിലധികവും ഉത്തര കൊറിയയിലാണ്. ഒന്നു മുതല്‍ പത്തുവരെ ആളുകള്‍ കൊറിയയില്‍ അടിമത്വത്തിനു വിധേയരാകുന്നു എന്നാണ് പുറത്തു വരുന്ന കണക്കുകള്‍. ധനാഢ്യരുടെ പ്രീതിക്കായി അധ്വാനിക്കുന്നവരെയാണ് ആധുനിക അടിമത്വത്തിന്റൈ ഗണത്തിലുള്‍പെടുത്തിയിരിക്കുന്നത്.
എന്നാല്‍ അമേരിക്കയില്‍ ജീവിക്കുന്ന നാലു ലക്ഷത്തിലേറെ ജനങ്ങളും ആധുനിക അടിമത്വത്തിന്റെ ഇരകളാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധുനിക അടിമത്വമെന്നത് അതിരുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന അതി സങ്കീര്‍ണമായൊരു പ്രതിഭാസമാണ്.