X

സംസ്ഥാനത്ത് നാലില്‍ ഒരാള്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നു 30 ശതമാനത്തിലേറെ പേര്‍ മദ്യം കഴിക്കുന്നു 69 വയസുവരെ പ്രായമുള്ളവരില്‍ 67.7 ശതമാനം പേര്‍ പ്രമേഹരോഗികള്‍

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരില്‍ നാലില്‍ ഒരാള്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നതായും 30 ശതമാനത്തിലേറെ പേര്‍ മദ്യം ഉപയോഗിക്കുന്നതായും സര്‍വെ റിപ്പോര്‍ട്ട്. ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് സ്റ്റഡീസ് നടത്തിയ സര്‍വെയിലാണ് കണ്ടെത്തല്‍. കേരളത്തിലെ 12000ലേറെ പേരിലാണ് സര്‍വെ നടത്തിയത്.
ശരാശരി മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദവും അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും കണ്ടുവരുന്നു. രക്താതിമര്‍ദ്ദവും പ്രമേഹവും ബാധിച്ച താരതമ്യേന അഭ്യസ്തവിദ്യരായ കേരളീയരില്‍ ചികിത്സ, രോഗനിയന്ത്രണം, രോഗത്തെക്കുറിച്ചുള്ള അവബോധം തുടങ്ങിയവ കുറവാണ്. രക്താതിമര്‍ദ്ദമുള്ളവരില്‍ 13 ശതമാനം പേര്‍ക്ക് മാത്രമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനാകുന്നത്.
45 മുതല്‍ 69 വയസുവരെ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ടുപേര്‍ അഥവാ 67.7 ശതമാനം പേര്‍ പ്രമേഹരോഗികളോ അല്ലെങ്കില്‍ പ്രമേഹരോഗത്തിലേക്ക് നയിക്കുന്ന പ്രമേഹ പൂര്‍വാവസ്ഥയിലുള്ളവരോ ആണ്. മിക്കവാറും 10ല്‍ ഒന്‍പത് പേര്‍ അല്ലെങ്കില്‍ 86 ശതമാനം പേര്‍ ദിവസവും രണ്ട് പ്രാവശ്യത്തില്‍ താഴെമാത്രം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്.

chandrika: